June 14, 2021

കുറുപ്പംപടി പ്രൈവറ്റ് ബസ്സ്റ്റാൻഡിന് കിഴക്കുവശത്തുള്ള വെള്ളക്കെട്ടിന് ശമനം

kpdytowncleaning

കുറുപ്പംപടി: പ്രൈവറ്റ് ബസ്സ്റ്റാൻഡിന് കിഴക്കുവശം, സെൻറ് മേരിയസ് പള്ളി, രണ്ടു ബാങ്കുകൾ, അക്ഷയ കേന്ദ്രം, പോസ്റ്റ് ഓഫീസ്, സൊസൈറ്റി, ബസ് സ്റ്റാൻഡ് യാത്രക്കാർ, കോടതിയിലേക്കുള്ളവർ എന്നിങ്ങനെ നിരവധി പേർ കടന്നുപോകാൻ ഉപയുക്തമാകുന്ന റോഡ് നിരവധി കാലങ്ങളായി കാനയിൽ മണ്ണും ചപ്പുചവറുകളും നിറഞ്ഞു വെള്ളക്കെട്ടിന്‌ കാരണമാവുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിൽ ഏറെയായി ഈ കാന വൃത്തിയാക്കിയിട്ട്. നിരവധി പരാതികളും അഭ്യർത്ഥനകളും പലഭാഗത്തുനിന്നും ഉണ്ടായെങ്കിലും ഇതുവരെ തീരുമാനം ഇല്ലായിരുന്നു. എന്നാൽ ഇന്ന് രായമംഗലം ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ്വ കാല ശുചീകരണത്തിന്റെ ഭാഗമായി പഞ്ചായത്ത് ഭരണാധികാരികളുടെ ശ്രദ്ധയിൽ പെട്ടു.

ഹിറ്റാച്ചി ഉപയോഗിച്ച് കാനായിലെ മണ്ണും ചെളിയും വാരി മാറ്റി, റോഡിലെ മണ്ണും മണലും വൃത്തിയാക്കി. ഈ മഴക്കാലം വെള്ളക്കെട്ട് ഇല്ലാതെ ജനങ്ങൾക്ക് ഇതിലൂടെ യാത്ര ചെയ്യാം. പഞ്ചായത്തിലെ വാർഡ് മെമ്പർമാർ ആയ ശ്രീ. സജി പടയാട്ടിൽ, ശ്രീ. ഫെബിൻ കുര്യാക്കോസ് എന്നിവർ മുൻകൈയെടുത്താണ് കാര്യങ്ങൾ നടപ്പിലാക്കിയത്.