June 14, 2021

പെട്രോൾ വിലവർധന; വത്യസ്ത സമരവുമായി യൂത്ത് കോൺഗ്രസ്

petrol price hike

കോട്ടയം: പെട്രോൾ ഡീസൽ വിലവർധനവിൽ വത്യസ്ത പ്രതിഷേധ സമരവുമായി യൂത്ത് കോൺഗ്രസ്. പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനം നിറച്ച ശേഷം പുറത്തേയ്ക്കിറങ്ങുന്ന ആളുകൾക്ക് കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ നികുതി തുകയായ 57 രൂപ തിരികെ നൽകിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലയിലെ 71 കേന്ദ്രങ്ങളിലാണ് യൂത്ത് കോൺഗ്രസ് ജില്ലാ -മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സമരം നടത്തിയത്. 

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നിരവധി പ്രവർത്തകർ അണിനിരന്നു. എന്തുകൊണ്ടാണ് തുക തിരികെ നൽകുന്നതെന്നും, പ്രതിഷേധത്തിന്റെ ആവശ്യവും പമ്പിൽ നിന്നും ഇന്ധനം നിറച്ച ശേഷം പുറത്തിറങ്ങുന്ന ആളുകളെ അറിയിക്കുകയും ചെയ്തു. ഒരു മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചു മുതൽ പത്തു വരെ പേർക്കാണ് തുക തിരികെ നൽകിയത്. വിവിധ സ്ഥലങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികൾക്ക് മണ്ഡലം കമ്മിറ്റി ഭാരവാഹികളും ജില്ലാ ഭാരവാഹികളും നേതൃത്വം നൽകിയതായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി പറഞ്ഞു.