July 30, 2021

എല്‍ദോസ് കുന്നപ്പിള്ളില്‍ എം എല്‍ എ യുടെ ഇടപെടല്‍ ഫലം കണ്ടു; അനാഥാലയങ്ങള്‍ക്കും അഗതി മന്ദിരങ്ങള്‍ക്കും അടിയന്തരമായി റേഷന്‍

eldhosekunnappally

തിരുവനന്തപുരം: കോവിഡ് മഹാമാരിയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന അഗതി മന്ദിരങ്ങള്‍,അനാഥാലയങ്ങള്‍, മഠങ്ങള്‍കോണ്‍വെന്റുകള്‍, ക്ഷേമ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ റേഷന്‍ വിതരണം ചെയ്യുവാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. അഡ്വ. എല്‍ദോസ് പി കുന്നപ്പിള്ളില്‍ എം എല്‍ എ.യുടെ ശ്രമഫലമായിട്ടാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.

കോവിഡ് 19 ന്റെ രണ്ടാം ഘട്ട വ്യാപനം നിലനില്ക്കുന്ന സാഹചര്യത്തില്‍ ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്യണമെന്ന് നിയമസഭയില്‍ എം എല്‍ എ ആവശ്യപ്പെട്ടത് അതിനോടൊപ്പം വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തതിരുന്നു.അതിന്റെ ഫലമായി കേരളത്തിലെ എല്ലാ അനാഥ മന്ദിരങ്ങള്‍,വൃദ്ധസദനങ്ങള്‍, കന്യാസ്ത്രീ മഠങ്ങള്‍,ക്ഷേമ സ്ഥാപനങ്ങള്‍, ക്ഷേമ ആശുപത്രികള്‍, ആശ്രമങ്ങള്‍,മാനസികാരോഗ്യ കേന്ദ്രങ്ങള്‍ ക്കെല്ലാം റേഷന്‍ നല്‍കുവാന്‍ സര്‍ക്കാര്‍ ഉത്തരവായി.

പെരുമ്ബാവൂര്‍ മണ്ഡലത്തിലെ അംഗീകൃതവും അല്ലാത്തതുമായ അഗതി – അനാഥ മന്ദിരങ്ങള്‍,വൃദ്ധസദനങ്ങള്‍, കന്യാസ്ത്രീ മഠങ്ങള്‍,ക്ഷേമ സ്ഥാപനങ്ങള്‍, ക്ഷേമ ആശുപത്രികള്‍, ആശ്രമങ്ങള്‍,മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് എല്‍ദോസ് പി കുന്നപ്പിള്ളില്‍ എം എല്‍ എ അറിയിച്ചു. കോവിഡ് 19 ന്റെ രണ്ടാം ഘട്ട വ്യാപനം നിലനില്ക്കുന്ന സാഹചര്യത്തില്‍ ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുന്നത്.

സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ജൂണ്‍ മാസം വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റിലെ അതേ ഇനങ്ങള്‍ അതേ അളവില്‍ ഉള്‍പ്പെടുത്തിയാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. കൂവപ്പടി ബത്ലേഹം അഭയ ഭവനിന്റ കാര്യം നിയമസഭയില്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സംസാരിക്കുകയും വകുപ്പ് മന്ത്രിക്ക് കത്തു നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മണ്ഡലത്തിലെ ഏകദേശം പതിനായിരത്തോളം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുമെന്നും ഈ മാസം തന്നെ കിറ്റുകള്‍ വിതരണം ചെയ്യുമെന്നും എംഎല്‍എ പറഞ്ഞു.