July 30, 2021

കുറുപ്പംപടി ടൗണിൽ പഞ്ചായത്തിന്റെ ആദ്യർത്ഥന പ്രകാരം PWD യുടെ ശുചീകരണം

kuruppampadytowncleaning

കുറുപ്പംപടി: കുറുപ്പംപടി ടൗണിലെ ഏറ്റവും തിരക്കുള്ള ഫെഡറൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ ഇവയുൾപെടെയുള്ള കച്ചവട സ്ഥാപനങ്ങൾ ഉള്ള ഈ ഭാഗത്ത് കാനയിൽ മണ്ണും മാലിന്യവും നിറഞ്ഞ്, പഴക്കംകൊണ്ട് ഇടിഞ്ഞു മഴക്കാലത്ത് വെള്ളം മുഴുവൻ റോഡിൽ കൂടിയാണ് ഒഴുകിയിരുന്നത്. പല ഭാഗത്തും സ്ലാബുകൾ ഇല്ല. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് ഇടപ്പെട്ട് PWD യുടെ സഹകരണത്തോടെ കാനകൾ വൃത്തിയാക്കിയത്. ഇതു ഒരു താൽക്കാലിക പ്രവർത്തനം മാത്രമേ ആയിട്ടുള്ളു. വളരെ പഴക്കമുള്ള സ്ലാബുകളാണ് നിലവിൽ ഉള്ളത്. പല ഭാഗത്തും സ്ലാബുകൾ ഇല്ല . PWD അടിയന്തിരമായി കാന പുനർ നിർമ്മിക്കേണ്ട ഭാഗം ആണ് ഇത്. പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. അജയകുമാർ മാഷ്, വികസനകാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. ബിജു കുര്യാക്കോസ്, ശ്രീ. കെ കെ മാത്തുകുഞ്ഞു, ശ്രീ. സജി പടയാറ്റിൽ, PWD ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.