മരോട്ടിക്കടവ്-ത്രിവേണി-പറമ്പിപീടിക-അംബേദ്കർ റോഡ് നിർമ്മാണ ഉദ്ഘാടനം നാളെ

പെരുമ്പാവൂർ: 3 കോടി 35 ലക്ഷം രൂപ മുടക്കി PMGSY പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന മരോട്ടിക്കടവ്-ത്രിവേണി-പറമ്പിപീടിക-അംബേദ്കർ റോഡ് നിർമ്മാണ ഉദ്ഘാടനം അംബേദ്കർ കവലയിൽ വച്ച്
ജനുവരി 7 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന്
ബെന്നി ബഹനാൻ എംപി നിർവ്വഹിക്കും.അഡ്വ.എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, അശമന്നൂർ ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് ഷിജി ഷാജി, ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈമി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ എം സലിം, ഗ്രാമപഞ്ചാത്ത് മെമ്പർ കെ കെ മോഹനൻ തുടങ്ങിയവർ പങ്കെടുക്കും…