രായമംഗലം ഗ്രാമപഞ്ചായത്ത് കുട്ടികളുടെ വാക്സിനേഷൻ ആരംഭിച്ചു.

കുറുപ്പംപടി: ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 15,17 വയസ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചു. ജനുവരി 30 ന് മുമ്പ് കുട്ടികളിലെ വാക്സിനേഷൻ പൂർത്തീകരിക്കണമെന്ന ഉദ്ദേശത്തോടെ പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലെയും പ്രധാനാദ്ധ്യാപകരുടെയോഗം വിളിച്ചു കൂട്ടി തയ്യാറാക്കിയ ഷെഡ്യൂൾ (പട്ടിക) അനുസരിച്ചാണ് കുട്ടികൾക്ക് വാക്സിൻ നൽകുന്നത്. വാക്സിനേഷൻറ ഉദ്ഘാടനം ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എൻ പി അജയകുമാർ നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ ശ്രിമതി ബിജി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ഈപ്പൻ മാത്യു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രിമതി സ്മിത അനിൽകുമാർ മെമ്പർമാരായ ശ്രിമതി മിനി നാരായണൻ കുട്ടി, ഹെൽത്ത് ഇൻസ്പെക്ടർ ശ്രിമതി സുനിത തോമസ്, JPHN ശ്രിമതി റെജിമോൾ, ശ്രീ. എൽദോസ് ജോസഫ് എന്നിവർ സംബന്ധിച്ചു.