ബെംഗളൂരുവിൽ രാത്രി വാഹനാപകടം: മലയാളികൾ ഉൾപ്പെടെ 4 മരണം

ബെംഗളൂരു : ഇലക്ട്രോണിക് സിറ്റിക്കു സമീപം നൈസ് റോഡിൽ വാഹനാപകടത്തിൽ മലയാളികൾ ഉൾപ്പെടെ 4 പേർ മരിച്ചു. കൊച്ചി തമ്മനം ചന്ദ്രമതി ലെയിൻ ചോലയിൽ വീട്ടിൽ കെ. ശിൽപ, കോഴിക്കോട് കാപ്പാട് സ്വദേശി ഫാദിൽ എന്നിവർ മരിച്ചതായാണു പ്രാഥമിക വിവരം. രാത്രി 11ന് ലോറി ഇടിച്ചതിനെത്തുടർന്ന് കാർ മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പാലക്കാട് ആനങ്ങാടി സ്വദേശിനി അപർണ അരവിന്ദിന്റെ പേരിലുള്ള കാറിൽ സഞ്ചരിച്ചവരാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.