കേന്ദ്രമന്ത്രി വി മുരളീധരന് കോവിഡ്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട് : കേന്ദ്രമന്ത്രി വി മുരളീധരന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഇല്ല. ബെം​ഗളൂര്‍ യാത്രയ്ക്ക് മുന്നോടിയായി നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് പോസറ്റീവായത്. തുടര്‍ന്ന് മന്ത്രിയുടെ അടുത്ത ദിവസങ്ങളിലെ പരിപാടികള്‍ റദ്ദാക്കി.

പടര്‍ന്ന് കോവിഡ്

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഇന്നലെ സംസ്ഥാനത്ത് 5296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്നു വരുന്നവര്‍ക്ക് നിര്‍ബന്ധിത കോറന്റൈന്‍ ഏര്‍പ്പെടുത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഇന്നലെ മഹാരാഷ്ട്രയില്‍ 40,925 പേര്‍ക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ പുതുതായി 17,335 പേര്‍ക്കാണ് കോവിഡ് ബാധിച്ചു. തമിഴ്‌നാട്ടിലും കോവിഡ് കേസുകള്‍ ഉയരുകയാണ്.