കീഴില്ലത്ത് ഫ്ലവർ മിൽ ഉടമയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഇന്നലെ രാത്രി പത്തു മണിയോടെ ചായ കുടിക്കാനാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ജോബി. കുറെ നേരമായിട്ടും കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ച് പോയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് പ്രഭാത സഫാരിക്ക് ഇറങ്ങിയവരാണ് മൃതദേഹം കണ്ടത്. ഇതിന് നൂറ് മീറ്റർ മാറി സ്കൂട്ടർ പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തി. കുറുപ്പംപടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി.