6 പാസഞ്ചർ ട്രെയിനുകൾ റെയിൽവേ റദ്ദാക്കി

പാലക്കാട്: ലോക്കോ പൈലറ്റുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പാലക്കാട് ഡിവിഷനിലെ ആറ് ട്രെയിനുകളുടെ സർവീസ് ശനി, ഞായർ ദിവസങ്ങളിൽ റദ്ദാക്കി. റദ്ദാക്കിയ സർവീസുകൾക്ക് പകരം മറ്റൊരു ട്രെയിനും റെയിൽവേ ക്രമീകരിക്കാത്തതിനാൽ പ്രഖ്യാപനം യാത്രക്കാരെ ദുരിതത്തിലാക്കി

വിവരമനുസരിച്ച് ശനി, ഞായർ ദിവസങ്ങളിൽ റദ്ദാക്കിയ ട്രെയിനുകൾ ഇപ്രകാരമാണ്; ഷൊർണൂർ-കണ്ണൂർ- ഷൊർണൂർ മെമു (06023/ 060240), കണ്ണൂർ-മംഗലാപുരം സെൻട്രൽ-കണ്ണൂർ അൺറിസർവ്ഡ് എക്‌സ്‌പ്രസ് സ്‌പെഷ്യൽ (06477/ 06478), മംഗലാപുരം സെൻട്രൽ-കോഴിക്കോട് എക്‌സ്‌പ്രസ് (06610), കോഴിക്കോട്-കണ്ണൂർ അൺറിസർവ്ഡ് (06023/060240), കണ്ണൂർ-കണ്ണൂർ അൺറിസർവ്ഡ് (069060 ) കൂടാതെ ചർവട്ടൂർ- മംഗലാപുരം അൺ റിസർവ്ഡ് (06491).