ഒരു രാജ്യസഭാ സീറ്റ് സിപിഐയ്ക്ക്, പി സന്തോഷ് കുമാർ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒന്ന് സിപിഐയ്ക്ക് കൊടുക്കാന്‍ ഇടതു മുന്നണി യോഗത്തില്‍ ധാരണ. ഒരു സീറ്റ് സിപിഎമ്മിനാണ്. രാജ്യസഭയില്‍ രണ്ട് സീറ്റുകളില്‍ ഒരുമിച്ച് ഒഴിവുവന്നാല്‍ ഒരെണ്ണം സിപിഐക്കു നല്‍കാമെന്നായിരുന്നു മുന്‍ധാരണ. മുഖ്യമന്ത്രി പിണറായി വിജയനാണ് സീറ്റ് സിപിഐയ്ക്ക് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചത്.

സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാർ ആണ് സ്ഥാനാർഥി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്റേതാണ് തീരുമാനം. സിപിഐ സംസ്ഥാന കൗൺസിൽ അംഗവും മുന്‍ എഐവൈഎഫ് ദേശീയ ജനറൽ സെക്രട്ടറിയുമാണ്. വിദ്യാർത്ഥി യുവജന സംഘടനകളിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്. സാമ്പത്തിക ശാസത്രത്തിലും നിയമത്തിലും ബിരുദമെടുത്ത പി സന്തോഷ് കുമാർ