രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും വമ്പൻ പ്രദർശന മേളകൾ സംഘടിപ്പിക്കും.

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും വമ്പൻ പ്രദർശന മേളകൾ സംഘടിപ്പിക്കും. 

കണ്ണൂർ, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ വിപുലമായി 12 ദിവസം വരെയും മറ്റു ജില്ലകളിൽ 7 ദിവസം വരെയും മേളകൾ നടത്താനാണു തീരുമാനം. കണ്ണൂർ പൊലീസ് ഗ്രൗണ്ട്, കോഴിക്കോട് ബീച്ച്, കൊച്ചി മറൈൻ ഡ്രൈവ്, തിരുവനന്തപുരം കനകക്കുന്ന് എന്നിവയാണു പ്രധാന 4 ജില്ലകളിലെ മേളകളുടെ വേദികൾ.

ഇപ്പോൾ പൊതുപരിപാടിയിൽ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 1500 ആണ്. കണ്ണൂരിൽ മേള നടത്താൻ നിശ്ചയിച്ചിട്ടുള്ള ദിവസങ്ങളിൽ നഗരം സിപിഎം പാർട്ടി കോൺഗ്രസിനും വേദിയാകും.