നമ്പര്‍ 18 പോക്സോ കേസ് പ്രതി റോയ് വയലാറ്റിനും സൈജു തങ്കച്ചനും ജാമ്യം

എറണാകുളം പോക്സോ കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. വയനാട് സ്വദേശിയായ 16 കാരിയുടെ പരാതിയിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തിരുന്നത്.

മാര്‍ച്ച് 14നാണ് കേസില്‍ സൈജു തങ്കച്ചന്‍ കീഴടങ്ങുന്നത്. കൊച്ചി മെട്രൊ പൊലീസ് സ്റ്റേഷനിലാണ് സൈജു കീഴടങ്ങിയത്. സൈജുവിനെ സമര്‍ദ്ദപ്പെടുത്തി കീഴടക്കുന്നതിനുള്ള നടപടി പൊലീസ് ശക്തമാക്കിയിരുന്നു. തുടര്‍ന്ന് 10.30യോടെയാണ് അന്വേഷണ ഉദ്യോഗസ്ഥാനായ സിഐ അനന്തലാല്‍ എസ്എച്ച്ഒ ആയിരിക്കുന്ന മെട്രൊ പൊലീസ് സ്റ്റേഷനിലേക്ക് സൈജു തങ്കച്ചന്‍ എത്തിയത്. അപ്പോള്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കേസില്‍ സൈജു തങ്കച്ചനേയും റോയി വയലാറ്റിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു പൊലീസ്.