ഭൂമി തട്ടിപ്പ് കേസില്‍ സുരേഷ് ഗോപി എം പിയുടെ സഹോദരന്‍ സുനില്‍ ഗോപി അറസ്റ്റില്‍

കോടതി വില്‍പന അസാധുവാക്കിയ ഭൂമി, ആ വിവരം മറച്ചുവച്ച് വില്‍ക്കാന്‍ ശ്രമിക്കുകയും, കൈപ്പറ്റിയ അഡ്വാന്‍സ് തുക തിരിച്ചു നല്‍കിയില്ലെന്നുമുള്ള പരാതിയിലാണ് അറസ്റ്റ്. അദ്ദേഹത്തെ കോയമ്പത്തൂരിലെ ജില്ലാ ക്രൈംബ്രാഞ്ച് പോലീസ് സുനില്‍ ഗോപിയെ അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡ് ചെയ്തു.

കോയമ്പത്തൂരിലെ ജി എന്‍ മില്‍സിലെ ഗിരിധരന്‍ എന്ന വ്യക്തിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സുനില്‍ നവക്കരയിലെ 4.52 ഏക്കര്‍ ഭൂമി വാങ്ങിയിരുന്നു. എന്നാല്‍ ഭൂമിയുടെ റജിസ്ട്രേഷന്‍ അസാധുവാണെന്ന് കോടതി അറിയിച്ചു.

ഈ വിവരം മറച്ചുവച്ച് ഭൂമി ഗിരിധരന് വില്‍ക്കാന്‍ ശ്രമിക്കുകയും, സുനില്‍ 97 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങുകയും ചെയ്തു. ഭൂമിയുടെ രേഖകള്‍ സുനില്‍ ഗോപിയുടെ പേരിലല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗിരിധരന്‍ അഡ്വാന്‍സ് തുക തിരികെ ചോദിച്ചുവെങ്കിലും സുനില്‍ നല്‍കാന്‍ തയാറായില്ലെന്നുമാണ് ആരോപണം.