ത​മി​ഴ്നാ​ട് ലോ​ബി പി​ടി​മു​റു​ക്കി​യ​തോ​ടെ ഇ​റ​ച്ചി​ക്കോ​ഴി വി​ല താ​ഴു​ന്നി​ല്ല !!

13 മു​ത​ൽ ലൈ​വ് ചി​ക്ക​ന് കി​ലോ​ക്ക് 167 രൂ​പ​യാ​യി തു​ട​രു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ര​ണ്ടു രൂ​പ കു​റ​ഞ്ഞ് 165 ലെ​ത്തി. ക​ഴി​ഞ്ഞമാ​സ​ങ്ങ​ളി​ൽ 90-100 രൂ​പ​യി​ൽ വി​ൽ​പ്പന ന​ട​ന്ന ഒ​രു കി​ലോ ലൈ​വ് ചി​ക്ക​ൻ വി​ല​യാ​ണ് പെ​ട്ട​ന്ന് കു​തി​ച്ചു​യ​ർ​ന്ന​ത്.

വി​ല സ​ർ​വ​കാ​ല റി​ക്കാ​ഡി​ൽ എ​ത്തി​യ​തോ​ടെ ചി​ല്ല​റ വി​ൽ​പ്പന​ക്കാ​ർ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്. കോ​ഴി​ക്കുഞ്ഞു​ങ്ങ​ളു​ടെ​യും കോ​ഴി​ത്തീറ്റ​യു​ടെ​യും വി​ല വ​ർ​ധി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്തെ ഫാ​മു​ക​ൾ ഇ​റ​ച്ചിക്കോഴി​യു​ടെ ഉ​ത്പാ​ദ​നം കു​റ​ച്ച​താ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല​വ​ർ​ധന​വി​നു കാ​ര​ണം.

സ​ർ​ക്കാ​ർ, കെ​പ്‌​കോ, കേ​ര​ള പൗ​ൾ​ട്ടി വി​ക​സ​ന കോ​ർ​പറേ​ഷ​ൻ എ​ന്നി​വ വി​പ​ണി​യി​ൽ‌ ഇ​ട​പെ​ടാ​ത്ത​തി​ൽ ഫാം ​ഉ​ട​മ​ക​ളു​ടെ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ലെ​ത്തു​ന്ന കോ​ഴി​യു​ടെ വി​ല​നി​ശ്ച​യി​ക്കു​ന്ന​ത് ത​മി​ഴ്നാ​ട്ടി​ലെ ഫാം ​ഉ​ട​മ​ക​ളാ​ണ്.ത​മി​ഴ്‌​നാ​ട്ടി​ൽ ഇ​റ​ച്ചി​ക്കോ​ഴി​യു​ടെ ഉ​ത്പാ​ദ​ന​ത്തി​ൽ കു​റ​വു​ണ്ടാ​യി​ട്ടി​ല്ല.

മൊ​ത്ത​വ്യാ​പാ​രി​ക​ൾ വി​ല​കൂ​ട്ടു​മ്പോ​ൾ ചി​ല്ല​റ വി​ല്പ​ന​ക്കാ​രും അ​തി​ന് ആ​നു​പാ​തി​ക​മാ​യി കൂ​ട്ടേ​ണ്ടി വ​രും.കോ​വി​ഡ് മൂ​ന്നാം ത​രം​ഗം സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​യും ക​ന​ത്ത ചൂ​ടി​ൽ കോ​ഴി​ക​ളു​ടെ പ​രി​പാ​ല​ന ചെ​ല​വ് വ​ർ​ധി​ക്കു​ന്ന​തും മു​ന്നി​ൽ ക​ണ്ട് ഫാ​മു​കാ​ർ കു​ഞ്ഞു​ങ്ങ​ളെ വാ​ങ്ങാ​തി​രു​ന്ന​താ​ണ് പ്ര​തി​സ​ന്ധി​യാ​യ​ത്.

പ്ര​ദേ​ശി​ക ഫാ​മു​ക​ളി​ൽ ഒ​രു​മാ​സ​ത്തി​ലേ​റെ​യാ​യി 30 ശ​ത​മാ​നം മാ​ത്ര​മാ​ണ് കോ​ഴി​യു​ള്ള​ത്. ഫെ​ബ്രു​വ​രി ഒ​ന്നി​ന് 92 രൂ​പ​യാ​യി​രു​ന്നു വി​ല. നാ​ലി​ന് 97 രൂ​പ​യാ​യി. 10 ന് ​ഇ​ത് 100ലെ​ത്തി. 15ന് 110 ​മു​ത​ൽ 120 രൂ​പ​യാ​യി.

20 മു​ത​ലാ​ണ് വി​ല​യി​ൽ വ​ലി​യ​വ​ർ​ധന വ​ന്ന​ത്. 20ദി​വ​സം കൊ​ണ്ട് കി​ലോ​ക്ക് 90 രൂ​പ​യാ​ണ് കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തി​നി​ടെ കോ​ഴി​ത്തീറ്റ​ക്ക് വി​ല ഇ​ര​ട്ട​ിയോ​ളം വ​ർ​ധിച്ചു.

50 കി​ലോ ചാ​ക്കി​ന് 1400രൂ​പ​യി​ൽ നി​ന്ന് 2400രൂ​പ​യാ​യി. മൂ​ന്നു മാ​സം മു​മ്പ് ഒ​രു​ദി​വ​സം പ്രാ​യ​മാ​യ കോ​ഴി​ക്കുഞ്ഞി​ന്‍റെ വി​ല 12രൂ​പ​യാ​യി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ 44 രൂ​പ വ​രെ​യാ​യ​താ​യി വ​ള​ർ​ത്തു​ന്ന​വ​ർ പ​റ​യു​ന്നു.

ചെ​ല​വി​ന് ആ​നു​പാ​തി​ക​മാ​യി വി​ല ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഫാ​മു​ട​മ​ക​ൾ രം​ഗം വി​ടു​ക​യാ​ണ്. ആ​ല​പ്പു​ഴ​യി​ൽ മാ​ത്രം ഇ​റ​ച്ചി​ക്കോ​ഴി​ക​ളെ വ​ള​ർ​ത്തു​ന്ന 600ഫാ​മു​ക​ൾ ഉ​ണ്ട്.

ഇ​പ്പോ​ൾ പ​കു​തി പോ​ലും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. സം​സ്ഥാ​ന​ത്തെ മ​റ്റ് ജി​ല്ല​ക​ളി​ലും സ്ഥി​തി ഇ​തു​ത​ന്നെ.സം​സ്ഥാ​ന​ത്തെ ഫാ​മു​ക​ളി​ൽ കൂ​ടു​ത​ലും ത​മി​ഴ്നാ​ട് ക​മ്പ​നി​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്ത് കോ​ഴി​വ​ള​ർ​ത്ത​ൽ ആ​രം​ഭി​ച്ചു.

കോ​ഴി​ക്കുഞ്ഞു​ങ്ങ​ളെ​യും തീ​റ്റ​യും ക​മ്പ​നി​ക്കാ​ർ ഫാം ​ഉ​ട​മ​ക​ൾ​ക്ക് എ​ത്തി​ച്ചു കൊ​ടു​ക്കും. 40 ദി​വ​സം പ്രാ​യ​മാ​കു​മ്പോ​ൾ കി​ലോ​ക്ക് അ​ഞ്ചു​രൂ​പ നി​ര​ക്കി​ൽ ക​മ്പ​നി​ക്കാ​ർ ഫാം ​ഉ​ട​മ​ക​ൾ​ക്കു ന​ൽ​കി കോ​ഴി തിരികെ വാ​ങ്ങും .

കോ​ഴി​ക്കുഞ്ഞും തീ​റ്റ​യും ക​മ്പ​നി​ക്കാ​ർ ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നാ​ൽ ഇ​വ​ർ​ക്ക് ഇ​റ​ച്ചി​ക്കോ​ഴി വ​ള​ർ​ത്ത​ൽ ലാ​ഭ​ക​ര​മാ​ണ്. വി​ല​കു​ത്ത​നെ കൂ​ടി​യ​ത് സം​സ്ഥാ​ന​ത്തെ ആ​ഭ്യ​ന്ത​ര ഇ​റ​ച്ചി​ക്കോ​ഴി വ​ള​ർ​ത്ത​ൽ മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കും.