സിനിമയില്‍ തന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട് എന്ന വെളിപ്പെടുത്തലുമായി നടി നവ്യ നായര്‍

തനിക്കെതിരെ അത്തരത്തില്‍ ചിലര്‍ പ്രവര്‍ത്തിച്ചിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു,. റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദി എഡിറ്റേഴ്സില്‍ സംസാരിക്കവേയാണ് തനിക്ക് കരിയറില്‍ നേരിട്ട കാര്യങ്ങള്‍ അവര്‍ തുറന്നുപറഞ്ഞത്.

ഇന്നത്തെ സിനിമയില്‍ അഭിനേതാക്കളുടെ അവസരം നിഷേധിക്കുന്ന പ്രവണതയില്ല എന്നാണ് എനിക്ക് തോന്നുന്നത്. പണ്ട് നായികമാരെ മാറ്റുന്ന പ്രവണത ഉണ്ടായിരുന്നു. എനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ഞാന്‍ വിശദീകരിക്കുന്നില്ല, പക്ഷേ ഉണ്ടായിട്ടുണ്ട്. എനിക്ക് എതിരെ അത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് മറ്റുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. സിനിമയില്‍ മാറ്റി നിര്‍ത്തിയതായിട്ട് ഞാന്‍ അറിഞ്ഞിട്ടുണ്ട്’, നവ്യ നായര്‍ പറഞ്ഞു.

ഇപ്പോള്‍ മലയാളം സിനിമയിലെ നായികമാര്‍ പരസ്പരം ഏറെ പിന്തുണയ്ക്കുന്നുണ്ട് എന്നും നവ്യ പറയുന്നു. ‘പഴയ കാലത്തേക്കാള്‍ നായികമാര്‍ പരസ്പരം വളരെയേറെ പിന്തുണ നല്‍കുന്നുണ്ട്. എന്റെ സിനിമയുടെ പുതിയ പോസ്റ്റര്‍ മഞ്ജു ചേച്ചി പ്രേക്ഷകരെ അഭിസംബോധന ചെയ്യുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. , നവ്യ കൂട്ടിച്ചേര്‍ത്തു.

‘ഒരുത്തീ’ എന്ന സിനിമയാണ് നവ്യയുടേതായി റിലീസ് ചെയ്തിരിക്കുന്നത്. വി കെ പ്രകാശ് സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. രാധാമണി എന്ന ബോട്ട് കണ്ടക്ടറുടെ വേഷത്തിലാണ് നവ്യ സിനിമയില്‍ എത്തിയത്. ഒരു സാധാരണ സ്ത്രീയ്ക്ക് നേരിടേണ്ടി വരുന്ന അസാധാരണമായ സംഭവത്തെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്.