ഒരു ലക്ഷം കടന്ന് കോവിഡ് രോഗികൾ; രാജ്യത്ത് വീണ്ടും കോവിഡ് കൊടുങ്കാറ്റ്
ന്യൂഡൽഹി : ഒരിടവേളയ്ക്കു ശേഷം രാജ്യത്ത് വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 24 മണിക്കൂറിൽ 1,17,100 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലത്തേതിലും 28 ശതമാനം കൂടുതൽ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 302 മരണം കൂടി കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചതോടെ ആകെ മരണം 4,83,178. ഒറ്റ ദിവസം 30,836 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 3,43,71,845 ആയി. നിലവിൽ 3,71,363 പേർ ചികിത്സയിലുണ്ട്.
രാജ്യത്ത് വീണ്ടും കോവിഡ് ശക്തമാകുന്നതിന്റെ സൂചനകളാണ് കണക്കുകൾ നൽകുന്നത്. മുംബൈയിൽ ഇന്നലെ മാത്രം പ്രതിദിന കേസുകൾ 20,000 കടന്നിരുന്നു.
ഒറ്റ ദിവസം 377 ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ 3,007 ആയി ഉയർന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തത്– 876