കാലടി സമാന്തര പാലത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്കായി തുക അനുവദിച്ചു ഉത്തരവ് ഇറങ്ങി : എൽദോസ് കുന്നപ്പിള്ളി എം എൽ എ.
പെരുമ്പാവൂർ : നിർദ്ധിഷ്ട കാലടി സമാന്തര പാലത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടികൾക്ക് മുന്നോടായി 20 ലക്ഷം രൂപ കണ്ടീജൻസി ഫണ്ടായി വകയിരുത്തി ഉത്തരവ് ഇറങ്ങിയായതായി എൽദോസ് കുന്നപ്പിള്ളി എം എൽ എ അറിയിച്ചു.
ഇതിനോടകം പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ ചേലാമറ്റം വില്ലേജ് പരിധിയിൽ വരുന്ന നിർദ്ദിഷ്ട പാലത്തിനായി ഏറ്റെടുക്കേണ്ട
സ്ഥലം അതിർത്തി നിർണ്ണയിച്ചു കല്ല് സ്ഥാപ്പിക്കുന്ന ജോലികൾ പൂർത്തിയായി.
പെരുമ്പാവൂരിനും അങ്കമാലിക്കും ഇടയിൽ എം.സി. റോഡിൽ പെരിയറിന് കുറുകെയുള്ള കാലടി പാലത്തിന് അര നൂറ്റാണ്ടിലെ പഴക്കമുണ്ട്. MC റോഡ് വഴി തെക്കൻ മേഖലയിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് ഗതാഗത കുരുക്ക് ഇല്ലാതെ ഇനി യാത്ര ചെയ്യുവാൻ സാധിക്കും.
കാലടി ശ്രീ ശങ്കര പാലത്തിന് ബലക്ഷയം മൂലം പുതിയ പാലത്തിന് 2011 ൽ 42 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഈ തുക യ്ക്ക് ഉള്ള പുതിയ പാലത്തിന്റെ ഡിസൈൻ അംഗീകരിച്ചുകൊണ്ട് പെരുമ്പാവൂർ മണ്ഡലത്തിലെ ചേലമാറ്റം വില്ലേജ് പരിധിയിൽ 25 സെന്റ് സ്ഥലവും, കാലടി വില്ലേജിൽ 5 സെന്റ് സ്ഥലം ആണ് നിർദ്ധിഷ്ട പാലത്തിനായി ഏറ്റെടുക്കുന്നത്.
പാലം നിർമ്മിക്കുന്നതിനാവശ്യമായ പ്രാരംഭ പ്രവർത്തനങ്ങൾക്കായി കണ്ടീജൻസി ഫണ്ടായി പിഡബ്ല്യുഡി റോഡ്സ് എക്സിക്യൂട്ടീവ് എൻജിനീയറുടെ പേരിൽ തുക വകയിരുത്തി ട്രഷറിയിൽ നിക്ഷേപിച്ച് ഉത്തരവ് ഇറങ്ങിയതോടെ സ്ഥലം ഏറ്റെടുത്ത് വേഗത്തിൽ നിർമാണം ആരംഭിക്കാൻ ആകുമെന്ന് എൽദോസ് കുന്നപ്പിള്ളി എം എൽ എ അറിയിച്ചു.
അനുബന്ധം : 1963 ൽ നിർമാണത്തിന്റെ അവസാന ഘട്ടത്തിൽ കാലടി ശ്രീശങ്കര പാലം.