പൗരാവകാശ ലംഘനങ്ങൾക്കെതിരെ 
മാധ്യമ പ്രവർത്തകർ പ്രതികരിക്കണം.;  മന്ത്രി. 

നാദാപുരം:  രാജ്യത്ത് പൗരന്റെ മൗലികാവകാശങ്ങൾ നിഷേധിക്കാനും   ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ സംവിധാന ങ്ങളും നോക്കുകുത്തിയാക്കാനുമുള്ള   ശ്രമങ്ങൾ നടക്കുന്ന പുതിയ കാലത്ത് മാധ്യമ ഇതിനെതിരെ പ്രതികരിക്കാൻ മാധ്യമ പ്രവർത്തകർക്ക് കഴിയണമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. മാധ്യമപ്രവർത്തകരായി നാടിന്റെ സ്പന്ദനങ്ങൾ ജനങ്ങളിലെത്തിക്കാൻ പ്രവർത്തിക്കുന്നവരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിച്ച് ഗവൺമെന്റിന് മുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാദാപുരത്ത് കേരളാ പത്ര പ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡന്റ് എം.കെ അഷ്‌റഫ് അധ്യക്ഷനായി. ഇ.കെ വിജയൻ എം.എൽ.എ മുഖ്യാതിഥിയായി. സംസ്ഥാന സർക്കാറിൻ്റെ  സ്വരാജ് ട്രോഫി നേടിയ  വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ്, എസ്.കെ പൊറ്റക്കാട് അവാർഡ് നേടിയ 
അനു പാട്യംസ്, നന്മപുരം റെസിഡൻസ് അസോസിയേഷൻ ചെയർമാൻ കരയത്ത് അസീസ് ഹാജി എന്നിവർക്ക് മന്ത്രി  ഉപഹാരം നൽകി. മുതിർന്ന മാധ്യമപ്രവർത്തകരായ ബാലകൃഷ്ണൻ വെള്ളിക്കുളങ്ങര, രാധാകൃഷ്ണൻ അരൂർ, വി.പി രാധാകൃഷ്ണൻ, സൂപ്പി വാണിമേൽ, എം.എ വാണിമേൽ, മികച്ച ജേർണലിസം അധ്യാപകൻ ഇസ്മായിൽ വാണിമേൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തൂണേരി 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ, വി.പി കുഞ്ഞികൃഷ്ണൻ, സൂപ്പി നരിക്കാട്ടേരി, സി.വി കുഞ്ഞി കൃഷ്‌ണൻ, കെ ഹേമചന്ദ്രൻ, ബംഗ്ലത്ത് മുഹമ്മദ്, എൻ.കെ മൂസ, രജിന്ദ്രൻ കപ്പള്ളി, അഡ്വ. എ സജീവൻ, കെ.പി കുമാരൻ, കെ മധുമോഹനൻ, കെ.ജി ലത്തീഫ്, പി ശ്രീധരൻ നായർ, പി.കെ പ്രദീപൻ എന്നിവർ സംസാരിച്ചു.  കെ.കെ ശ്രീജിത്ത് സ്വാഗതവും  മുഹമ്മദലി തിനൂർ നന്ദിയും പറഞ്ഞു. 
പ്രതിനിധി സമ്മേളനം അസോസിയേഷൻ സംസ്ഥാന വൈസ് പ്രസ: പ്രസിഡന്റ് സലീം മൂഴിക്കൽ ഉദ്ഘാടനം ചെയ്തു.

        സംസ്ഥാന സെക്രട്ടറി കണ്ണൻ പന്താവൂർ അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. കെ.കെ സുധീരൻ അധ്യക്ഷനായി. വത്സരാജ് മണലാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ബിജു കക്കയം, സെക്രട്ടറി സിദ്ധീഖ്  പന്നൂർ, ഹാഷിം വടകര, ശരണ്യ അനൂപ്  പ്രസംഗിച്ചു.  പ്രശസ്ത മജീഷ്യൻ മജീദ് മടവൂരിന്റ  മാജിക് ഷോയും  അരങ്ങേറി.