സാമൂഹികാഘാത പഠനത്തിനു ശേഷം സിൽവർലൈൻ പദ്ധതിയുടെ അലൈൻമെന്റ് (നിർദിഷ്ട പാത) മാറിയേക്കാമെന്ന സൂചന നൽകി കെ–റെയിൽ.
സാമൂഹികാഘാത പഠനത്തിനു ശേഷം സിൽവർലൈൻ പദ്ധതിയുടെ അലൈൻമെന്റ് (നിർദിഷ്ട പാത) മാറിയേക്കാമെന്ന സൂചന നൽകി കെ–റെയിൽ. പഠനത്തിന്റെ അടിസ്ഥാനത്തിൽ അലൈൻമെന്റ് മാറ്റത്തിനു വിദഗ്ധ സമിതി ശുപാർശ ചെയ്യുകയും സർക്കാർ അംഗീകരിക്കുകയും ചെയ്താൽ മാറ്റമുണ്ടാകും. പഠനം നടത്തേണ്ട ഏജൻസിയാണു നിലവിലെ അലൈൻമെന്റ് എവിടെയെങ്കിലും വലിയ സാമൂഹികാഘാതത്തിനു കാരണമാകുന്നുണ്ടോയെന്നു റിപ്പോർട്ട് ചെയ്യേണ്ടത്.
അലൈൻമെന്റ് മാറ്റത്തിന്റെ ഭാഗമായി പദ്ധതിച്ചെലവു വ്യത്യാസപ്പെട്ടാൽ കേന്ദ്ര അംഗീകാരം കൂടി വേണ്ടിവരുമെന്നു കെ–റെയിൽ എംഡി വി.അജിത് കുമാർ പറഞ്ഞു. കല്ലിടലുമായി മുന്നോട്ടു പോവുകയാണെന്നും തടസ്സം നീക്കേണ്ടതു സർക്കാരാണെന്നും എംഡി പറഞ്ഞു. കല്ലുകൾ പിഴുതു കളഞ്ഞിടത്തു പുതിയ കല്ലിടുമെന്നും അദ്ദേഹം പറഞ്ഞു