നിലവിൽ ഗ്രേഡ് അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കിയിരുന്ന രീതി സംഖ്യാടിസ്ഥാനത്തിലേക്കു മാറ്റാൻ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ശുപാർശ നൽകി.

സർക്കാർ ജീവനക്കാരുടെ മികവ് വിലയിരുത്തുന്ന രഹസ്യറിപ്പോർട്ട് തയ്യാറാക്കുന്ന രീതി മാറ്റുന്നു. നിലവിൽ ഗ്രേഡ് അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കിയിരുന്ന രീതി സംഖ്യാടിസ്ഥാനത്തിലേക്കു മാറ്റാൻ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ശുപാർശ നൽകി.

നിലവിലെ ഗ്രേഡിങ് സംവിധാനത്തിൽ അപാകമുള്ളതായി കമ്മിഷൻ ചൂണ്ടിക്കാട്ടിയിരുന്നു. െസ്പഷ്യലൈസ്ഡ് കാറ്റഗറി ഒഴികെ എല്ലാ ഗസറ്റഡ് ഓഫീസർമാരുടെയും പ്രവർത്തനമികവ് ഇത്തരത്തിൽ വിലയിരുത്താനാണ് നിർദേശം.

കാര്യക്ഷമതയുടെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകുന്നതിനുമുന്നോടിയാണ് നടപടി. ഉദ്യോഗസ്ഥരുടെ പെരുമാറ്റം സർവീസ് റൂളിന്റെ ഭാഗമാക്കണം എന്നതടക്കമുള്ള ശുപാർശകളാണ് ഭരണപരിഷ്‌കാര കമ്മിഷൻ നൽകിയിരുന്നത്. ജനങ്ങളോടുള്ള പെരുമാറ്റം അടിസ്ഥാനമാക്കി ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ മാനദണ്ഡങ്ങൾ മാറും.

disawar satta king