എ.കെ.ടി.എ പെരുമ്പാവൂർ ഏരിയ സമ്മേളനം

പെരുമ്പാവൂർ: ആൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ പെരുമ്പാവൂർ ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയം​ഗം
എ.കെ അശോകൻ ഉദ്ഘാടനം ചെയ്തു.

പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, ക്ഷേമനിധി റിട്ടയർമെന്‍റ്​ തുക വെട്ടിക്കുറച്ചത് സർക്കാർ പുനഃപരിശോധിക്കുക, ഇരട്ട പെൻഷന്‍റെ പേരിൽ വിധവ പെൻഷൻ നിഷേധിക്കുന്ന സർക്കാർ നിലപാട് തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. ഏരിയ പ്രസി‍ഡന്റ് അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു.

ഏരിയ സെക്രട്ടറി മേരി ചാക്കോ റിപോർട്ടും ട്രഷർ സുഭാഷിണി ചന്ദ്രൻ വരവ് ചിലവ് കണക്കും അവതരപ്പിച്ചു. സംസ്ഥാന സെക്രട്ടറി എ.എസ് കുട്ടപ്പൻ, ജില്ലാ പ്രസിഡന്റ് വി.കെ വത്സൻ,പുരുഷോത്തമൻ നായർ,ടി.വി പാപ്പച്ചൻ,മുഹമ്മദ്,​ഗിരിജ നാരായണൻ തുടങ്ങിയവർ പ്രസം​ഗിച്ചു. ഏരിയ പ്രസിഡന്റായി പൂജ വിനോദിനേയും സെക്രട്ടറിയായി മേരി ചാക്കോയെയും,ട്രഷററായി സുഭാഷിണി ചന്ദ്രനെയും സമ്മേളനം തിരഞ്ഞെടുത്തു.

disawar satta king