ഇന്ത്യൻ സൂപ്പർ ലീഗ് 2021-2022 സീസൺ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി.
മഡ്ഗാവ്: പെനൽറ്റി ഷൂട്ടൗട്ടിൽ ഹൈദരാബാദിനു മുന്നിൽ തലകുനിച്ചു. വീരോചിത പോരാട്ടത്തിനൊടുവിൽ മൂന്നാം വട്ടവും കേരള ബ്ലാസ്റ്റേഴ്സിന്റെ മടക്കം ഐഎസ്എൽ റണ്ണർ അപ്പുകളായി. കന്നി കിരീടവുമായി ഹൈദരാബാദിനു നാട്ടിലേക്കു മടങ്ങാം. കപ്പിനായി ബ്ലാസ്റ്റേഴ്സിനും ആരാധകർക്കും ഇനിയും കാത്തിരിക്കാം..!
നിശ്ചിത സമയത്തും അധിക സമയത്തും 1–1 സമനിലയിൽ അവസാനിച്ച മത്സരത്തിന്റെ പെനൽറ്റി ഷൂട്ടൗട്ടിൽ 3–1നാണു ബ്ലാസ്റ്റേഴ്സിന്റെ തോൽവി. ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ 3 കിക്കുകള്‍ രക്ഷപ്പെടുത്തിയ ഗോൾ കീപ്പർ ലക്ഷ്മീകാന്ത് കട്ടിമണിയാണ് ഹൈദരാബാദിന്റെ വിജയശിൽപി. മാർക്കോ ലെസ്കോവിച്ചിന്റെ ആദ്യ കിക്ക്, നിഷു കുമാറിന്റെ 2–ാം കിക്ക്, ജീക്സൻ സിങ്ങിന്റെ 4–ാം കിക്ക് എന്നിവയാണ് കട്ടിമണി രക്ഷപ്പെടുത്തിയത്. ആയുഷ് അധികാരിക്കു മാത്രമാണു ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കാണാനായത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2021-2022 സീസണ്‍ ഫൈനലില്‍ കണ്ണീരോടെ മടഫൈനലിലെ തോല്‍വി നിരാശപകരുന്നുണ്ടെങ്കിലും ചിരിക്കാനുള്ള നേട്ടവും കീശയിലാക്കിയാണ് ബ്ലാസ്റ്റേഴ്‌സ് മടങ്ങുന്നത്. സീസണിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രഭ്‌സുഖന്‍ ഗില്‍ സ്വന്തമാക്കി. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്താണ് ഗില്‍ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഗില്ലിന്റെ തകര്‍പ്പന്‍ സേവുകളുടെ കൂടി ബലത്തിലാണ് മഞ്ഞപ്പട ഫൈനലില്‍ ഇടം നേടിയത്.
20 മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വല കാത്ത ഗില്‍ ഏഴ് തവണ ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു. വെറും 21 ഗോളുകള്‍ മാത്രമാണ് താരം വഴങ്ങിയത്. 1754 മിനിറ്റ് ഗില്‍ മഞ്ഞപ്പടയുടെ ഗോള്‍വല കാത്തു. 47 ഉഗ്രന്‍ സേവുകളും നടത്തി.